കണ്ണൂർ: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് ഇഡി സമൻസ് അയയ്ക്കുന്നതിൽ പ്രതികരണവുമായി കെ.കെ. ഷൈലജ. ഇഡി സമൻസ് വരട്ടെ, അപ്പോൾ വീണ രേഖകൾ ഹാജരാക്കുമെന്ന് ഷൈലജ പ്രതികരിച്ചു.
മകൾ ഒരു കമ്പനിയുണ്ടാക്കി. ആ കമ്പനി മറ്റു ചില കമ്പനികളുമായി കരാറിലേർപ്പെട്ടു. അതിനുവേണ്ടിയാണല്ലോ കമ്പനികൾ ഉണ്ടാക്കുന്നത്. ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. അതിൽ എന്തെങ്കിലുമുണ്ടെങ്കിൽ മകളുമായി ബന്ധപ്പെടുന്ന കാര്യമാണെന്നും ഷൈലജ പറഞ്ഞു.
അതിൽ വീണ തന്നെ മറുപടി പറയും. അതിനവർ കൃത്യമായി മറുപടി പറഞ്ഞുകഴിഞ്ഞുവെന്നാണ് തോന്നുന്നത്. അത് പ്രതിപക്ഷ നേതാവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. കാര്യമില്ലാത്ത കാര്യമെന്ന് കാണുമ്പോൾ അന്വേഷിച്ചത് തെറ്റാണെന്ന് ഉദ്യോഗസ്ഥർ പറയണമെന്നും ഷൈലജ കൂട്ടിച്ചേർത്തു.